HOME
DETAILS
MAL
പാസില്ലാതെ കേരളത്തിലേക്ക് കടന്ന രണ്ടുപേരെ പിടികൂടി
backup
May 17 2020 | 16:05 PM
കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് പാസില്ലാതെ ലോറിയില്‍ കയറി കേരളത്തിലേക്ക് കടന്ന രണ്ടുപേരെ പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അബ്ദുല്‍ കരീം, റഫീഖ് എന്നിവരെയാണ് കീഴൂരില്‍ വെച്ച് മേല്‍പ്പറമ്പ് സി.ഐ ബെന്നി ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് ഇവരെ കാസകോട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന് കേന്ദ്രത്തിലാക്കി.
മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് ഇവര്‍ പാസ് ഇല്ലാതെ ലോറി മാര്‍ഗം കേരളത്തിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും ഇവര്‍ നടന്ന് കൊണ്ട് സകാത്ത് പിരിവിനായി പല വീടുകളിലും കയറി ഇറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കീഴൂരിലെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലിസില്‍ വിവരം കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."