കനത്ത ചൂടില്‍ സൗജന്യ നിരക്കില്‍ ദാഹജലം നല്‍കാന്‍ വിദ്യാര്‍ഥികള്‍
കൊടകര: വരള്‍ച്ച രൂക്ഷമായ ഇക്കാലത്ത് കനത്ത ചൂടില്‍ ദാഹിച്ച് തളരുമ്പോള്‍ സൗജന്യ നിരക്കില്‍ കുടിവെള്ളം നല്‍കാനുള്ള ഉപകരണവുമായി വിദ്യാര്‍ഥികള്‍. അക്വാഡക്ട് എന്ന് പേരില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് ഈ ഉപകരണം നിര്‍മിച്ചത്. വെറും ഒരു രൂപ നാണയം ഉപയോഗിച്ച് ഒരു ഗ്ലാസ്സ് വെള്ളം ലഭിക്കും അഞ്ച് രൂപ നാണയമാണെങ്കില്‍ ഒരു ലിറ്റര്‍ വെള്ളവും. ഉപകരണത്തിലെ ദ്വാരത്തില്‍ കൂടി ഒരു രൂപ നാണയം ഇട്ടാല്‍ ഉടന്‍ തന്നെ ടാപ്പിലുടെ വെള്ളം പുറത്തേക്ക് വരും. അഞ്ച് രൂപ നാണയമാണ് ഇടുന്നതെങ്കില്‍ ഒരു ലിറ്റര്‍ വെള്ളമാണ് ലഭിക്കുക. കുറച്ച് വെള്ളമെ ആവശ്യമുള്ളൂ എങ്കില്‍ പെട്ടന്ന് വെള്ളം നിര്‍ത്തുന്നതിനുള്ള സ്വിച്ചുമുണ്ട്. ഒരു കോയിന്‍ സെന്‍സറും വെള്ളം ടാങ്കും പൈപ്പുകളും ടാപ്പും മാത്രമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങള്‍. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ഈ ഉപകരണം സ്ഥാപിക്കാനാകും. ഈ ഉപകരണം വ്യവസായിക അടിസ്ഥാനത്തില്‍ നിസ്സാര ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കും. കൊടകര പഞ്ചായത്ത് ഓഫിസില്‍ ഈ ഉപകരണം സൗജന്യമായി സ്ഥാപിക്കാനും വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുണ്ട്. പൊതു സ്ഥലങ്ങളില്‍ വ്യാപകമായി ഈ ഉപകരണം സ്ഥാപിച്ചാല്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം വളരെ കുറക്കാനാകുമെന്നും ഇവര്‍ പറയുന്നു. സഹൃദയയിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികളായ പി.എസ് നിതിന്‍, പിന്റോ പോള്‍, കെ.പി പൂജ, ലക്ഷ്മി ശശിധരന്‍ എന്നിവര്‍ പ്രൊഫ.ദീപു കുര്യന്റെ മേല്‍നോട്ടത്തിലാണ് ഈ ഉപകരണം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."