ജ്ഞാനോദയയോഗം തെരഞ്ഞെടുപ്പ്: നിലവിലെ ഭരണസമിതി പാനലിന് ജയം
തലശേരി: ജഗന്നാഥക്ഷേത്രം ഭരണസമിതിയായ ജ്ഞാനോദയ യോഗം ഡയരക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള ഭരണസമിതി അംഗങ്ങളുള്‍പ്പെടുന്ന പാനലിന് ജയം. ബി.ജെ.പി പിന്തുണയോടെ മത്സരത്തിനിറങ്ങിയ മൂന്നുപേരും പരാജയപ്പെട്ടു. നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട പാനലിന് 8,448 മുതല്‍ 8,919 വരെ വോട്ട് കിട്ടിയപ്പോള്‍ എതിരായി മത്സരിച്ചവര്‍ക്ക് 416 മുതല്‍ 573 വോട്ട് മാത്രമാണ് ലഭിച്ചത്. പതിനൊന്നംഗ ഭരണസമിതിയിലേക്ക് 14 പേരാണ് മത്സരരംഗത്തുണ്ടായത്. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍-അഡ്വ. അജിത്കുമാര്‍, കുമാരന്‍ വണ്ണത്താന്‍കണ്ടി, സി. ഗോപാലന്‍, ഗോപി കണ്ട്യന്‍, വി.കെ.എ പവിത്രന്‍, കെ.കെ പ്രേമന്‍, രാഘവന്‍ പൊന്നമ്പത്ത്, എം.വി രാജീവന്‍, എന്‍.കെ വിജയരാഘവന്‍, ശിവനാഥ് കല്ലന്‍, അഡ്വ. കെ. സത്യന്‍. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ഭാനുജന്‍ കല്ലങ്കണ്ടി, പി.പി രഘുനാഥ്, ടി.പി സുതീഷ്ണന്‍ എന്നിവരാണ് തോറ്റത്. പാനലില്‍ പത്ത്‌പേര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും ഏഴുപേരുടെ പത്രിക തള്ളിയിരുന്നു. തലശേരി ബി.ഇ.എം.പി സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു പോളിങ്ങ്. അഡ്വ വിനോദ്കുമാര്‍ ചമ്പളോനായിരുന്നു വരണാധികാരി. ആകെയുള്ള 19,212 വോട്ടില്‍ 9,694 വോട്ടാണ് പോള്‍ ചെയ്തത്. തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാന്‍ തലശേരി മുന്‍സിഫ് കോടതിയിലും ഹൈക്കോടതിയിലും ബി.ജെ.പി അനുകൂലികള്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി അനുമതിയോടെയാണ് മുന്‍ വിജ്ഞാപന പ്രകാരം നിശ്ചയിച്ച ദിവസം തന്നെ തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."