HOME
DETAILS

സ്വകാര്യ പങ്കാളിത്വത്തിലൂടെ  പൊതുമേഖലാ സ്ഥാപനങ്ങളുടെ കടയ്ക്കലും കത്തിവെച്ചു: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാം

  
backup
May 17 2020 | 17:05 PM

covid-issue-states

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ ബഹിരാകാശ മേഖലയിലുള്‍പ്പെടെ സ്വകാര്യ പങ്കാളിത്വം പ്രഖ്യാപിച്ച ധനമന്ത്രി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കടയ്ക്കലും കത്തിവെച്ചു. കൊവിഡ് പാക്കേജിന്റെ അവസാന ഘട്ടത്തില്‍ പ്രഖ്യാപിച്ച ഏഴ് പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കടമെടുക്കല്‍ പരിധി കൂട്ടിയത് കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നുവെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന പ്രഖ്യാപനം രാജ്യത്തിനാകെ തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ അഞ്ചു ഘട്ടങ്ങളിലായി 20,97,053 കോടിയുടെ പദ്ധതികളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യവക്തരണത്തിന്റെ തുടര്‍ച്ചയായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യനിക്ഷേപം അനുവദിക്കും വിധം പുതിയ നയം രൂപീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. തന്ത്ര പ്രധാന മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് അവസരം നല്‍കും. തന്ത്ര പ്രധാനമല്ലാത്തവയില്‍ സ്വകാര്യവത്കരണം നടപ്പാക്കും.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാം

-സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര ഉദ്പാദന നിരക്കിന്റെ അഞ്ച് ശതമാനം വരെ കടമെടുക്കാം. നിലവില്‍ മൂന്ന് ശതമാനമായിരുന്നു പരിധി. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തേക്കാണ് കടമെടുക്കാവുന്ന പരിധി കൂട്ടിയത്. നിലവിലുള്ള മൂന്നിന് പുറമെ കൂടുതലായി അനുവദിച്ചതില്‍ അര ശതമാനം കടമെടുക്കാന്‍ നിബന്ധനകളൊന്നുമില്ല.

പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും

- പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കും. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സാധ്യത പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യവത്കരിക്കും. തന്ത്രപധാനമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന മേഖലകളില്‍ ഒരു പൊതുമേഖലാ സ്ഥാപനമെങ്കിലുമുണ്ടാകും. തന്ത്ര പ്രധാന മേഖലയെന്ന് വിജ്ഞാപനം ചെയ്യുന്ന മേഖലയില്‍ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം നിലനിര്‍ത്തും.

ദൈനംദിന ചെലവിനുള്ള തുകയുടെ പരിധി 60 ശതമാനമാക്കി

- സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടായതിനാല്‍ ദൈനംദിന ചെലവിന് മൂന്‍കൂറായി എടുക്കാവുന്ന തുകയുടെ പരിധി 60 ശതമാനമാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി

- ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ നീക്കിവെച്ചത് 61,000 കോടി രൂപയാണ്. അധികമായി 40,000 കോടി രൂപ കൂടി അനുവദിക്കും. 300 കോടി തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കുക ലക്ഷ്യമാണ്. വര്‍ഷക്കാലത്തും തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും.

കൊവിഡ് കാലത്തെ കുടിശ്ശിക തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കില്ല

- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റംവരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും. വ്യവസായ സ്ഥാപനങ്ങളെ കടബാധ്യതയില്‍ നിന്നൊഴിവാക്കും. കൊവിഡ് കാലത്തുണ്ടായ ബാധ്യത, തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കില്ല. കൊവിഡ് മൂലം കടബാധ്യതയില്‍പ്പെടുന്ന കമ്പനികളെ ഡിഫോള്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ല. കമ്പനികള്‍ നടപടിക്രമങ്ങളില്‍ വരുത്തുന്ന വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമാകുന്ന വ്യവസ്ഥകള്‍ ഒഴിവാക്കും.
ഒരു ലക്ഷം തിരിച്ചടവ് മുടങ്ങുന്നവര്‍ക്കെതിരായി നടപടി സ്വീകരിക്കുന്നതിനുള്ള പാപ്പര്‍ പരിധി ഒരു കോടി വരെയാക്കി ഉയര്‍ത്തും.

ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കും

- ഗ്രാമ, നഗര മേഖലകളില്‍ നിക്ഷേപം നടത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങും. ഓരോ ജില്ലകളിലും ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കും. ഐ.സി.എം.ആര്‍ വഴിയുള്ള ഗവേഷണങ്ങളെ ശക്തിപ്പെടുത്തും. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബ്ലൂപ്രിന്റ് നടപ്പാക്കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഇ-പ്ലാറ്റ്‌ഫോം

- 200 പാഠപുസ്തകങ്ങള്‍ കൂടി ഇ-പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കും. ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ വായിക്കാം. നിലവിലുള്ള മൂന്ന് ചാനലുകള്‍ക്ക് ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ക്ലാസിന് ഒരു ടെലിവിഷന്‍ ചാനല്‍ എന്ന രീതിയില്‍ 12 ചാനലുകള്‍ കൂടി തുടങ്ങും. വിദ്യാഭ്യാസത്തിന് റേഡിയോയും കമ്മ്യൂണിറ്റി റേഡിയോയും ഉപയോഗപ്പെടുത്തും. കാഴ്ച - ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രയോജനപ്പെടും വിധത്തിലും വിദ്യാഭ്യാസ ചാനല്‍ വരും. വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പദ്ധതി. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നാല് മണിക്കൂര്‍ സ്വയംപ്രഭാ ഡി.ടി.എച്ച് സംവിധാനം തുടങ്ങും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാന്‍ മനോ ദര്‍പ്പണ്‍ എന്ന പേരില്‍ ക്ലാസുകള്‍ നടപ്പാക്കും. 2025 ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഫൗണ്ടേഷനല്‍ ലിറ്ററസി ആന്‍ഡ് ന്യുമെറസി മിഷന്‍ ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago