HOME
DETAILS

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച പൂജ്യത്തില്‍നിന്ന് വിജയത്തിലേക്ക്

  
backup
June 25 2018 | 07:06 AM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d-8

 

തളിപ്പറമ്പ്: ക്രൈം സിനിമകളെ വെല്ലുന്ന രീതിയില്‍ തെളിവുകള്‍ നശിപ്പിച്ച് എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രതികളെ കുടുക്കിയത് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ അനുഭവ സമ്പത്ത്. നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്‍ഹനായ കെ.വി വേണുഗോപാലിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസ്. മോഷണം നടന്ന് 17ാമത്തെ ദിവസം തന്നെ പ്രതികളെ പൊലിസിന് തെളിവുകള്‍ സഹിതം പിടികൂടാനായി.
പട്ടാപ്പകല്‍ ജനമധ്യത്തില്‍ നടന്ന കവര്‍ച്ചയെന്ന നിലയില്‍ സംസ്ഥാനത്ത് ഒട്ടാകെ ചര്‍ച്ചാവിഷയമായ കേസിലെ പ്രതികളെ കണ്ടെത്തിയത് തികഞ്ഞ ശൂന്യതയില്‍ നിന്നായിരുന്നുവെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു. നിരീക്ഷണ കാമറാ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാത്തതിനാല്‍ അന്വേഷണം എവിടെ തുടങ്ങണമെന്നറിയാതെ ആദ്യം പൊലിസ് കുഴങ്ങിയിരുന്നു. ഡിവൈ.എസ്.പിയുടേയും ജില്ലാ പൊലിസ് മേധാവിയുടേയും പ്രത്യേക സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട 26 പൊലിസുകാര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സമര്‍ഥമായ രീതിയില്‍ കുറ്റവാളികളെ തളച്ച അനുഭവസമ്പത്തുമായി ഡിവൈ.എസ്.പി മുന്നില്‍ നിന്ന് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പഴയങ്ങാടി എസ്.ഐ ബിനുമോഹനും അന്വേഷത്തിന് മികച്ച പിന്തുണ നല്‍കി.
കഴിഞ്ഞ 8ന് ഉച്ചയ്ക്കാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫാത്തിബി ജ്വലറിയില്‍നിന്ന് പട്ടാപ്പകല്‍ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം നടന്ന സമയത്ത് ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ഉടമയും രണ്ട് ജീവനക്കാരും വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനു പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഷട്ടര്‍ താഴ്ത്തി പൂട്ടിയതിനു ശേഷമാണ് ഇവര്‍ പള്ളിയില്‍ പോയത്. ഈ സമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച നിരീക്ഷണ കാമറ സ്‌പ്രേ പെയിന്റടിച്ച് കേടാക്കി. ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. സ്വര്‍ണ ഉരുപ്പടികളും പണവും എ.ടി.എം കാര്‍ഡും അടങ്ങിയ ബാഗും നിരീക്ഷണ കാമറയുടെ ഡി.വി.ആര്‍ സംവിധാനവും മോഷ്ടാക്കള്‍ കൊണ്ടുപോയി. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെ മോഷണം നടന്നതായി മനസിലായതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പഴയങ്ങാടി എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ ആദ്യം പൊലിസ് സ്ഥലത്തെത്തി. പിന്നാലെ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘവും സ്ഥലത്തെത്തി. സംഭവം നടന്നയുടനെ ജില്ലയിലെ പ്രധാന റോഡുകള്‍ അടച്ച് വാഹനപരിശോധന നടത്തിയ പൊലിസ് മോഷ്ടാക്കള്‍ റോഡുവഴി ജില്ല വിട്ടുപോകുന്നത് തടഞ്ഞിരുന്നു. പഴയങ്ങാടിയില്‍ റോഡരികിലെ കടകളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് രണ്ടോ അതില്‍ കൂടുതലോ പേരുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലിസ് നിഗമനത്തിലെത്തി. പൊലിസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് നായ മാടായി കോളേജിനടുത്തുവരെ പോയി തിരിച്ചുവന്നു. മോഷ്ടാക്കള്‍ ഇതുവഴി ട്രെയിനില്‍ കയറി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന സംശയം ഇതോടെ ബലപ്പെട്ടു.
ഒഴിഞ്ഞ പെയിന്റ് ബക്കറ്റില്‍ സ്വര്‍ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായത്. പിടിയിലായവരെ കൂടാതെ മറ്റു രീതിയില്‍ കവര്‍ച്ചയില്‍ പങ്കാളികളായവര്‍ ഉണ്ടോയെന്നതും പൊലിസ് പരിശോധിച്ചു വരികയാണ്. കവര്‍ച്ച നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള്‍ പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്‍ക്ക് ഒരുതരത്തിലും മുഖം കൊടുക്കാതെ സമര്‍ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലിസ് വലയിലാക്കിയത്.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago