HOME
DETAILS
MAL
ആനക്കാംപൊയില്‍ - കള്ളാടി തുരങ്ക പാത: പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന്
backup
July 11 2016 | 04:07 AM
മുണ്ടക്കൈ: കര്‍ഷക മേഖലയായ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും വയനാട്- കോഴിക്കോട് റൂട്ടിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതുമായ ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് മുണ്ടക്കൈ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റിയംഗം സുബാഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. അലീസ് ബാബു, സഹദേവന്, മുരളി സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.എസ് ശ്രീജിത്ത് (പ്രസി), കെ നൗഫല്‍ (സെക്ര), സതീഷ്, വിജയ ബാലന്, തങ്കച്ചന്, പ്രദീപ്, ജമുനേഷ് (എക്സിക്യുട്ടീവ് മെമ്പേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."