HOME
DETAILS
MAL
സ്വര്‍ണക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍
backup
May 18 2020 | 03:05 AM
കോഴിക്കോട്: നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച് (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കണം കടകള്‍ തുറക്കേണ്ടതെന്നും പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്,ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."