ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല: ജനങ്ങള്‍ ദുരിതത്തില്‍
ഉപ്പള: അവശ്യ സ്ഥലങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതു യാത്രക്കാര്‍ക്കു കുരുക്കാകുന്നു. കാസര്‍കോട്ടുനിന്നു മംഗളൂരുവിലേക്കു പോകുന്ന പാതയ്ക്കരികിലാണ് പല പ്രദേശങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തത്.
ഇതുകാരണം നിത്യേന നൂറുകണക്കിനു യാത്രക്കാര്‍ ദുരിതം പേറുകയാണ്. പാതയോരത്തു ബസുകള്‍ നില്ക്കുന്ന ഭാഗത്തു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ വെയിലും മഴയുമേറ്റു ബസുകള്‍ക്കു വേണ്ടി കാത്തിരിക്കേണ്ടിവരുന്നു. മംഗല്‍പ്പാടി പഞ്ചായത്തില്‍പ്പെട്ട ഉപ്പള നയാ ബസാര്‍, ബന്ദിയോട്, പെര്‍മുദെ ഭാഗങ്ങളിലെ നൂറു കണക്കിനു യാത്രക്കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നു പാതയോരത്തു നില്‍ക്കേണ്ട അവസ്ഥയാണ്.
അതിനിടെ, പഞ്ചായത്ത് അധികൃതര്‍ പഞ്ചായത്ത് ഫണ്ടില്‍നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ചു പാതയോരത്ത് യാത്രക്കാര്‍ക്കു പ്രയോജനമില്ലാത്ത രീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പണിതിടുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാമമാത്രമായ ആളുകള്‍ ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന ഭാഗത്തു ഷെല്‍ട്ടറുകള്‍ പണിതിടുന്നതായാണ് ആരോപണം.
നിത്യേന ആയിരത്തോളം യാത്രക്കാര്‍ ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ബന്തിയോട് കവലയില്‍ നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കാലപ്പഴക്കംകൊണ്ട് വീഴാറായ ഷെല്ട്ടറാണുള്ളത്. ഇതുതന്നെ ഒരു പഴകിയ ഫ്ളക്സ് ഷീറ്റ് കൊണ്ട് മറച്ച അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് കൂടിയാണ് പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."