വിവാഹംകഴിച്ച് മുങ്ങുന്നയാള്‍ അറസ്റ്റില്‍
കാസര്‍കോട്: വിവാഹം കഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങുന്നതു പതിവാക്കിയ വിരുതന് പൊലിസ് പിടിയിലായി. കണ്ണൂര്‍ മുഴപ്പിലങ്ങാട് ഇടക്കാട് മമ്മക്കുന്നിലെ പരീക്കുട്ടി (41) യാണ് പൊലിസ് പിടിയിലായത്.
കാസര്‍കോട് തുരുത്തിയിലെ മുഹമ്മദിന്റെ 64 ലക്ഷം രൂപയും 16.5 പവന് സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് ഇയാളെ കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ കണ്ണൂര്‍, വടകര, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്നായി ഒട്ടനവധി കല്യാണങ്ങള്‍ കഴിക്കുകയും പതിനഞ്ചു ദിവസം പൂര്‍ത്തിയാകുന്നതിനു മുന്‍പു വധുവിന്റെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്ന രീതിയാണ് ഇയാളുടേത്.
ഇത്തരത്തില്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി ഉണ്ട്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടു കോടിയോളം രൂപ ഇയാള്‍ വിവാഹ തട്ടിപ്പിലൂടെ കൈക്കലാക്കിയതായി പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."