പറമ്പിക്കുളം പോണ്ടിയാത്രക്ക് വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്
പറമ്പിക്കുളം: സ്‌ക്കൂള്‍ അവധി ആരംഭിച്ചതോടെ പറമ്പിക്കുളത്തേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ച്ചു. പരീക്ഷാ ചൂട് അവസാനിച്ചതോടെയാണ് വേനല്‍ചൂടില്‍നിന്ന് അല്‍പം ആശ്വാസം ലഭിക്കുന്നതിനുവേണ്ട് പ്രാദേശികവും മറ്റുജില്ലകളില്‍നിന്നുമെല്ലാം വിനോദസഞ്ചാരികളുടെ ഒഴുക്ക് പറമ്പിക്കുളത്ത്‌വര്‍ധിച്ചത്.
വേനല്‍ശക്തമായതോടെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും പറമ്പിക്കുളം ഡാമിലൂടെയുള്ള പോണ്ടിയാത്രക്ക് വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
പറമ്പിക്കുളം ഡാമില്‍ മുളകള്‍കൊണ്ട് നിര്‍മിച്ച് പോണ്ടിയിലൂടെയുള്ള യാത്രക്കായി തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. 26ലധികം പാക്കേജുകള്‍ ഉണ്ടെങ്കിലും ഇലപൊഴിയല്‍ വര്‍ധിച്ച കാടുകളില്‍ ട്രിഹട്ടില്‍ താമസിക്കുവാനുള്ള വിനോദസഞ്ചാരികള്‍ കുറഞ്ഞിട്ടുണ്ടെന്ന് വനപാലകര്‍ പറയുന്നു.
വനത്തിനകത്തുള്ള പുല്‍കുടിലുകളിലും ഇലകള്‍ കൊഴിയാത്ത വനാന്തരത്തിലെ പുല്‍കിടിലുകളിലുമാണ് വിനോദസഞ്ചാരികള്‍ കൂടുതലായി വസിക്കാന്‍ താല്‍പര്യപെടുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികം തുക പറമ്പിക്കുളം കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ പക്കല്‍നിന്ന് വാങ്ങുന്നത് ഒഴിവാക്കണമെന്ന് നിരന്തരമായ ആവശ്യവും നടപ്പിലാകാത്തതിനാല്‍ 500 രൂപ നല്‍കി പോണ്ടിയില്‍ യാത്ര നടത്തി തിരിച്ചുപോകുന്ന പ്രാദേശിക വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."