യാത്രയയപ്പ് നല്‍കി
പൂക്കോട്: ഫിഷറീസ് വകുപ്പില്‍ ഇരുപത്തിഅഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച കെ ബാലകൃഷ്ണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1991ലാണ് പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫിസില്‍ അറ്റന്‍ന്ററായി കെ ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ കെ.ബി സുധീര്‍ കിഷന്‍ യോഗം ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റേഴ്‌സ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉപഹാര സമര്‍പ്പണം നടത്തി.
മുന്‍ അസി. ഡയരക്ടര്‍ ഇ വത്സന്‍, കെ.ടി മുരളി, എം വാസുദേവന്‍, കെ.വി എല്‍ദോ, സെബിന്‍ ജോസ്, സന്ദീപ് കെ രാജു, വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി പി വിജയകുമാര്‍, ട്രഷറര്‍ വി.എ അഗസ്റ്റിന്‍, പ്രിയ വിജയകുമാര്‍, റിന്റ ചെറിയാന്‍, വി.പി സൗമ്യ, വി.എം സ്വപ്ന, പ്രജിത രവി, ഷോളി ജോസഫ്, മോളി പൗലോസ്, ഗീത സജീവ്, സി.എസ് ബെന്നി, സിന്ദുമോള്‍, ലിസി ജോസഫ്, പി.ആര്‍ രതീഷ്‌കുമാര്‍, വി.ടി ഷെറിന്‍, സിന്ദു ജോസ്, സിനി രാമചന്ദ്രന്‍, പൂര്‍ണിമ മനോജ്, രാജി ഹരീന്ദ്രനാഥ്, ടി.കെ ജ്യോസ്‌ന, ധന്യ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫിഷറീസ് ഓഫിസിലെ സഹപ്രവര്‍ത്തകര്‍, പൂക്കോട് തടാകത്തിലെ ഡി.റ്റി.പി.സി സ്റ്റാഫുകള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എം.എല്‍.എ നയം വ്യക്തമാക്കണം: യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ ഫണ്ട് വകയിരുത്താതെ വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം അട്ടിമറിച്ചതിനെതിരേയും ജില്ലയോടുള്ള കടുത്ത അവഗണനക്കെതിരെയും കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മെഡിക്കല്‍ കോളജിന് വേണ്ടി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി.എമ്മും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. മുഹമ്മദ് അജ്മല്‍, ബി സുജിത്ത്, സിറാജുദ്ദീന്‍, സുബൈര്‍ ഓണിവയല്‍, എം.ജി സുനില്‍കുമാര്‍, എം അര്‍ഷാദ്, സുവിത്ത് എന്നിവര്‍ സംസാരിച്ചു. ബിനീഷ് എമിലി, പി.ടി സജീഷ്, ഹര്‍ഷല്‍ കോണാടന്‍, പ്രതാപ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."