ട്രെയ്ന്‍ യാത്രകള്‍ പേടി സ്വപ്‌നമാകുന്നു
ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രകള്‍ പേടി സ്വപ്‌നമായി മാറുന്നു. ട്രെയിന്‍ യാത്രക്കിടെ തൃശൂര്‍ മണ്ണുത്തി സ്വദേശിയെ തലയ്ക്കടിച്ച് വീഴ്ത്തി അഞ്ചു ലക്ഷം രൂപ കവര്‍ന്ന സംഭവത്തോടെയാണ് ട്രെയിന്‍ യാത്രകള്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്‌നമായി മാറാന്‍ കാരണം. അമൃത എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന മണ്ണുത്തി സ്വദേശി ഫ്രാന്‍സിന്റെ മകന്‍ വിപിന്‍ ഫ്രാന്‍സിസി (25) നെ ആക്രമിച്ചാണ് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണും കവര്‍ന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷന്റെ ഔട്ടറില്‍ സിഗ്നല്‍ കിട്ടാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
തിരുവനന്തപുരം ചെന്നൈ ട്രെയിനില്‍ തൃശൂര്‍ക്ക് പോകുന്നതിനിടയില്‍ ഉറങ്ങി പോയതിനാല്‍ പാലക്കാട് ഇറങ്ങി തൃശൂരിലേക്ക് പോകുന്നതിനിടയിലായിരുന്നുപൊടുന്നനെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് വിപിന്‍. ദീര്‍ഘദൂര ട്രയിനുകളില്‍ ബിസ്‌ക്കറ്റും ജ്യൂസും നല്‍കി അബോധാവസ്ഥയിലാക്കി കൊള്ളയടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീ യാത്രക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. വേണ്ടത്ര പോലീസുകാര്‍ ഇല്ലാത്തതും യാത്ര സുരക്ഷിതത്വത്തിന് ഭീഷണിയാണ്.
അതേസമയം വിപിനെ ആക്രമിച്ച് അഞ്ചുലക്ഷം കവര്‍ന്നവരെപ്പറ്റി സൂചന ലഭിച്ചു. പൊലിസ് സംഘം എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ പ്രതികള്‍ പൊലിസിന്റെ വലയില്‍ വീഴുമെന്നാണ് ലഭ്യമായ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."