HOME
DETAILS
MAL
ലോറി ഡ്രൈവറെ സെയില്‍സ്ടാക്സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന്
backup
April 12 2017 | 08:04 AM
നെയ്യാറ്റിന്‍കര: ലോറി ഡ്രൈവറെ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. അമരവിള സ്വദേശി ബിജുവിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞദിവസം ഉച്ചയോടെ ലോറിയില്‍ ടൈല്‍സുമായി വരവേ നെയ്യാറ്റിന്‍കര ഗ്രാമത്തിനു സമീപത്തുവച്ച് സെയില്‍ ടാക്സ് ഇന്റലിജന്‍സ് സ്ക്വാഡ് നമ്പര്‍ 7 ലെ ഉദ്യോഗസ്ഥര്‍ കൈകാണിച്ചുവെന്നും രേഖകള്‍ പരിശോധിക്കാന്‍ കൂട്ടാക്കാതെ ലോറിയുടെ താക്കോല്‍ ഊരിയെടുക്കുകയും ഇത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ ഉദ്യോഗസ്ഥ സംഘം അവിടെ നിന്ന് തടിതപ്പിയതായും ബിജു പറയുന്നു.
പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ ബിജുവിനെ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."