HOME
DETAILS

സീറ്റ് നിഷേധം: വടകരയില്‍ മത്സരിക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി എല്‍.ജെ.ഡി യുവജനതാ ദേശീയ അധ്യക്ഷന്‍

  
backup
March 12 2019 | 07:03 AM

lok-thanthrik-janata-dal-loksabha-seat-saleem-madavoor-will-compete-vadakara

കോഴിക്കോട്: ഒത്തുതീര്‍പ്പ് വ്യവസ്ഥയെത്തുടര്‍ന്ന് ലോക് താന്ത്രിക് ജനതാദള്‍(എല്‍.ജെ.ഡി) സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വടകര മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനവുമായി എല്‍.ജെ.ഡി യുവജനതാ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സീറ്റും കൂടാതെ, വര്‍ഷങ്ങളായി എല്‍.ജെ.ഡിയുടെ കൈവശമുണ്ടായിരിക്കുകയും മുന്നണി വിട്ടപ്പോള്‍ സി.പി.എം പിടിച്ചെടുക്കുകയും ചെയ്ത വടകര കോഓപറേറ്റിവ് റൂറല്‍ ബാങ്ക് ഭരണം തിരിച്ചുനല്‍കലും തുടങ്ങിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് സീറ്റ് ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോയിരുന്നത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്നും വടകര ലോകസഭാ നിയോജക മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് താന്‍ മത്സരിക്കുന്നുവെന്നുമാണ് സലീം മടവൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വാര്‍ഥ താല്‍പര്യത്തിന് എം.പി. വീരേന്ദ്രകുമാറും മകനും പാര്‍ട്ടിക്ക് തോല്‍വി ഉറപ്പുള്ള സീറ്റില്‍ പോലും മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്ന് സലീം മടവൂര്‍ ആരോപിക്കുന്നു. യു.ഡി.എഫില്‍ നിന്നും രാജ്യസഭാ സീറ്റ് കവര്‍ന്നെടുത്ത വീരേന്ദ്രകുമാര്‍ ഇന്നും ആ സ്ഥാനത്ത് തുടരുന്നു. സ്വാഭാവികമായും ഒരു ലോക്‌സഭാ സീറ്റ് ലഭിച്ചാല്‍ മകന് മത്സരിക്കാന്‍ പറ്റില്ല. എങ്കില്‍ പാര്‍ട്ടിക്ക് സീറ്റേ വേണ്ടെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ്. എന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കാം. അത് എന്നെ വേദനിപ്പിക്കുന്നില്ല. പക്ഷേ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അരങ്ങില്‍ ശ്രീധരന്‍, പി.വിശ്വംഭരന്‍, കെ.ചന്ദ്രശേഖരന്‍, പി.ആര്‍ കുറുപ്പ് തുടങ്ങിയവര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ നിശബ്ദ കാഴ്ചക്കാരനായിരിക്കാന്‍ കഴിയില്ലെന്നും സലീം മടവൂര്‍ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പിയും എം.വി ശ്രേയാംസ് കുമാറും ഉള്‍പെടെയുള്ളവരും നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് ജനതാദളിന് സീറ്റ് വേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നത്.

അതേസമയം, അല്‍പ്പസമയത്തിനു ശേഷം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.


സലീം മടവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയമുള്ള സുഹൃത്തുക്കളെ,

ഇത്തവണ സോഷ്യലിസ്റ്റുകളുടെ പിൻമുറക്കാരായ ജനതാദൾ പ്രസ്ഥാനങ്ങൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സീറ്റില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ സ്വാർഥ താൽപര്യത്തിന് ശ്രീ എം.പി. വീരേന്ദ്രകുമാറും മകനും പാർട്ടിക്ക് തോൽവി ഉറപ്പുള്ള സീറ്റിൽ പോലും മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയത് എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. എൽ.ഡി.എഫിൽ നിയമസഭാ സീറ്റ് കിട്ടുമെന്ന വാഗ്ദാനം എന്നെപ്പോലെയുള്ള പാർട്ടിയെ സ്നേഹിക്കുന്നവരെ മോഹിപ്പിക്കുന്നില്ല. ഇന്ന് പാർട്ടിക്ക് സീറ്റില്ലെന്ന പച്ചയായ യാഥാർഥ്യമാണ് എന്റെ മുന്നിലുള്ളത്. 

യു.ഡി.എഫിൽ നിന്നും രാജ്യസഭാ സീറ്റ് കവർന്നെടുത്ത വീരേന്ദ്രകുമാർ ഇന്നും ആ സ്ഥാനത്ത് തുടരുന്നു. സ്വാഭാവികമായും ഒരു ലോക്സഭാ സീറ്റ് ലഭിച്ചാൽ മകന് മത്സരിക്കാൻ പറ്റില്ല. എങ്കിൽ പാർട്ടിക്ക് സീറ്റേ വേണ്ടെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് അംഗീകരിക്കാൻ കഴിയില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാൻ തികച്ചും ബോധവാനാണ്. എന്റെ സ്ഥാനമാനങ്ങൾ നഷ്ടമായേക്കാം. അത് എന്നെ വേദനിപ്പിക്കുന്നില്ല. പക്ഷേ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കില്ല. അരങ്ങിൽ ശ്രീധരൻ,പി.വിശ്വംഭരൻ, കെ.ചന്ദ്രശേഖരൻ, പി.ആർ കുറുപ്പ് തുടങ്ങിയവർ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുമ്പോൾ നിശബ്ദ കാഴ്ചക്കാരനായിരിക്കാൻ കഴിയില്ല. ഇവരിൽ പി.വിശ്വംഭരനും ചന്ദ്രശേഖരനും വിവാഹം പോലും വേണ്ടെന്ന് വെച്ചാണ് പ്രവർത്തിച്ചത്.

ശ്രീ വീരേന്ദ്രകുമാർ അനാവശ്യമായി ലാവലിൻ കേസ് വി.എസ് അച്ചുതാനന്ദനുമായി ചേർന്ന് കുത്തിപ്പൊക്കിയതിനെ തുടർന്ന് നേരത്തെ എൽ.ഡി.എഫിൽ സീറ്റ് നഷ്ടപ്പെടുത്തി. ഇപ്പോൾ മകന് മത്സരിക്കാൻ പറ്റാത്തതിനെ തുടർന്ന് സീറ്റേ വേണ്ടെന്ന് വെച്ചിരിക്കുന്നു.

ഇതംഗീകരിക്കാൻ പ്രയാസമുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി എൽ.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുന്നു. പക്ഷേ മനസ്സാക്ഷിക്കു വിരുദ്ധമായി മുന്നോട്ടു നീങ്ങാൻ കഴിയുന്നില്ല. എന്നെ സ്നേഹിക്കുന്ന എൽ.ഡി.എഫ് നേതാക്കൾ ക്ഷമിക്കുക.

വടകര ലോകസഭാ നിയോജക മണ്ഡലത്തിൽ നിന്നും ജനതാദൾ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള എന്റെ തീരുമാനം ഞാൻ പ്രഖ്യാപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  29 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago