ബജറ്റ്; തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കുമെന്ന്
പുല്‍പള്ളി: തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ കന്നിബജറ്റെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം അഭിപ്രായപ്പെട്ടു. ചരക്ക് കടത്ത് കൂലി വര്‍ധിപ്പിക്കുന്നതും അരി, റവ, വെളിച്ചെണ്ണ തുടങ്ങിയവയുടെ നികുതി വര്‍ധിപ്പിക്കുതും സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതമാക്കും. രണ്ട് വര്‍ഷത്തോളം പുതിയ തസ്തികകള്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനം തൊഴിലില്ലായ്മ രൂക്ഷമാക്കും.
ഭൂമി കൈമാറ്റത്തിന് രജിസ്‌ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതും തിരിച്ചടിയാണ്. വയനാടിനേയും ബജറ്റ് അവഗണിച്ചു. വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. കാര്‍ഷിക കടാശ്വാസ പദ്ധതികളോ പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചവരെ സഹായിക്കാനോ പദ്ധതികളില്ല. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് പത്ത്‌കോടി രൂപ മാറ്റി വച്ചപ്പോള്‍ നഷ്ടത്തിലായ സഹകരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."