ഭവന ഫൗണ്ടേഷന്‍ ഫഌറ്റ് സമുച്ചയം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
അടിമാലി: ഭവന ഫൗണ്ടേഷന്‍ പദ്ധതിയില്‍ അടിമാലി മച്ചിപ്ലാവില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്‌ളാാറ്റ് സമുച്ചയം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
അടിമാലി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഭൂരഹിത ഭവന രഹിതരായ അപേക്ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഫ്‌ളാറ്റ് സമുച്ചയം ഏറ്റെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കു ജില്ലയില്‍ വിതരണത്തിനു സജ്ജമാകുന്ന ഏറ്റവും വലിയ കെട്ടിട സമുച്ചയമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ 31 ന് ഇത് സംബന്ധിച്ച് നടന്ന ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. തൊഴില്‍ വകുപ്പിന്റെ ഭവനം ഫൗണ്ടേഷന്‍ പദ്ധതിയില്‍ പെടുത്തിയാണ് 26 കോടി രൂപ മുടക്കി അടിമാലി മച്ചിപ്ലാവില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചത്. തൊഴില്‍ മേഖലയിലെ അസംഘടിതരായ തൊഴിലാളികള്‍ക്ക് വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാറ്റ് നിമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."