ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദിയൂബന്ദില് അറസ്റ്റ് ചെയ്തു, പൊലിസ് വാഹനം തടഞ്ഞ് അനുയായികള്‍
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശിലെ ദിയൂബന്ദില് അറസ്റ്റ് ചെയ്തു. ഇതിനിടെ പൊലിസ് വാഹനം അനുയായികള്‍ തടയുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.
മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ നടക്കുന്ന കാന്‍ഷി റാം ജന്മവാര്ഷിക പരിപാടിയില്‍ പ്രസംഗിക്കാന്‍ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അവിടെ പോയി പ്രസംഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതു തടയാനാണ് അറസ്റ്റെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയ ആളാണ് ചന്ദ്രശേഖര്‍ ആസാദ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും എതിരെ മത്സരിക്കുന്നവരെ പിന്തുണയ്ക്കുമെന്നും കഴിഞ്ഞയാഴ്ച ആസാദ് പ്രഖ്യാപിച്ചിരുന്നു.
യു.പിയിലെ സഹാറന്‍പൂരിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുണ്ടായ സംഭവത്തേത്തുടര്‍ന്ന് 2017 ജൂണില്‍ അറസ്റ്റിലായി ജയിലിലായിരുന്നു ആസാദ്. പിന്നീട് 2018 ലാണ് അദ്ദേഹം ജയില്‍മോചിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."