ജനസംഖ്യാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
പുല്‍പ്പള്ളി: ഇന്നു മുതല്‍ 24 വരെ നടക്കുന്ന ജനസംഖ്യാ സ്ഥിരത പക്ഷാചരണത്തിന്റെ ഭാഗമായി ലോകജന സംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ് സന്ദേശം നല്‍കും. വിവിധ കുടുംബക്ഷേമ പരിപാടികളെ കുറിച്ചുള്ള എക്സിബിഷന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ദേവകി നിര്‍വഹിക്കും.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ജെ പോള്‍, ഡോ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ജില്ലാ ആര്.സി.എച്ച്. ഓഫിസര്‍ ഡോ. വി ജിതേഷ്, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് അസി. പ്രൊഫ. ഡോ. മെറിന് എസ്. തടത്തില്‍ എന്നിവര്‍ ക്ലാസെടുക്കും. പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് ആരോഗ്യ ബ്ലോക്കുകളില്‍ ഹെല്‍ത്ത് മേളകള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."