HOME
DETAILS
MAL
സഊദിയില്‍ വ്യാവസായിക മേഖല കേന്ദ്രീകരിച്ചു പ്രത്യേക സഊദി വല്‍ക്കരണം നടപ്പിലാക്കാന്‍ പദ്ധതി
backup
March 12 2019 | 11:03 AM
റിയാദ്: സഊദിയില്‍ വ്യാവസായിക മേഖല കേന്ദ്രീകരിച്ചു പുതിയ സഊദി വല്‍ക്കരണ പദ്ധതി നടപ്പക്കാനോരുങ്ങി അധികൃതര്‍. സഊദി സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക മേഖയിലെ തൊഴിലുകളാണ് സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുതുന്നത്. പുതിയ തീരുമാനം മലയാളികളടക്കമുള്ള ആയിരക്കണക്കിനു വിദേശികളെയാണ് ബാധിക്കുക. നിലവില്‍ കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക ശാലകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പൂര്‍ണ്ണ സൗകര്യത്തോടെയാണ് വിദേശികള്‍ തൊഴിലെടുക്കുന്നത്.
സഊദി വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കിഴക്കൻ മേഖല വിഭാഗവും റോയൽ കമ്മീഷൻ ഓഫ് ജുബൈലും ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്മെന്റ് ഫണ്ടും യോജിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ സംഗമത്തിൽ നടന്ന ഹ്യുമൻ റിസോഴ്‌സസിന്റെയും ട്രെയിനിംഗ് ഒഫിഷ്യൽസിന്റെയും ആദ്യ മീറ്ററിംഗിലാണ് ബന്ധപ്പെട്ടവർ ഇക്കാര്യം അറിയിച്ചത്.
നിരവധി സൗദി യുവാക്കൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം തേടി നടക്കുകയാണെന്നും അത് കൊണ്ട് യുവാക്കളെ തൊഴിൽ മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യമെന്നും തൊഴിൽ വകുപ്പ് ഡയറക്ടർ അബ്ദുറഹ്മാൻ അൽ മുഖ്‌ബൽ അറിയിച്ചു. വ്യാവസായിക മേഖലയിലെ ഏതൊക്കെ ജോലികളിൽ സ്വദേശിവത്ക്കരണം നടത്തണമെന്ന തീരുമാനം താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."