ഇരുവൃക്കകളും തകരാറിലായ നിര്‍ധനയുവതി സഹായം തേടുന്നു
കോവളം: ഇരു വൃക്കകളും തകരാറിലായ നിര്‍ധന യുവതി സുമനസുകളുടെ സഹായം തേടുന്നു. കോട്ടുകാല്‍ മന്നോട്ടുകോണം തെങ്ങുവിള മേലെ പുതുവല്‍ പുത്തന്‍ വീട്ടില്‍ സിന്ധു (45) വാണ് ചികിത്സാ സഹായം തേടുന്നത്. ജന്മനാ പോളിയോ ബാധിച്ചു വികലാംഗയായ സിന്ധു വൃദ്ധയും രോഗിയുമായി അമ്മ സുലോചനയോടൊപ്പമാണ് താമസം. സിന്ധുവിന്റെ ഭര്‍ത്താവ് പത്തു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. നെയ്ത്ത് ജോലിക്കുപോയാണ് സിന്ധു കുടുംബം നോക്കിയിരുന്നത്. മൂന്നു മാസം മുന്‍പ് കടുത്ത വയറുവേദനയും പനിയെയും തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചപ്പോഴാണ് ഇരു വൃക്കകളും പൂര്‍ണമായും തകരാറിലായ വിവരം അറിയുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ഡയാലിസിസ് വീതം ചെയ്യണം. ആഴ്ച്ചയില്‍ 10,000 രൂപയോളം മരുന്നിനു മാത്രം ചെലവാകും.
മറ്റു ചെലവുകള്‍ വേറെയും . അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക മാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഏക വരുമാനം. നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഓരോ ഡയാലിസിസും നടത്തുന്നത്.
വൃക്കകള്‍ പൂര്‍ണമായും തകരാറിലായത്തിനാല്‍ ഡയാലിസിസ് മുടങ്ങരുത് എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സിന്ധുവിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക്,ബാലരാമപുരം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. സിന്ധു.അര ിീ. 40162200075644, ശളരെ രീറല. ടഥചആ0004016. ഫോണ്‍: 9846692831
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."