HOME
DETAILS
MAL
ഫാസ്റ്റ് ടാഗ് പ്രവര്‍ത്തനരഹിതമെങ്കില്‍ ടോള്‍ ഗേറ്റില്‍ ഇരട്ടിത്തുക
backup
May 18 2020 | 05:05 AM
കൊച്ചി: പ്രവര്‍ത്തനരഹിതമായതോ, കാലഹരണപ്പെട്ടതോ ആയ ഫാസ്റ്റ് ടാഗ് ആണ് വാഹനങ്ങളിലുള്ളതെങ്കില് ടോള്‍ ഫീ ഇനിമുതല്‍ ഇരട്ടി നല്‍കേണ്ടിവരും.
കേന്ദ്ര മന്ത്രാലയം ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഹൈവേ ഫീ റൂള്‍സില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയതായും പറയുന്നു.
മുന്‍പ് ഫാസ്റ്റ് ടാഗ് പതിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് പതിച്ച വാഹനങ്ങള്‍ക്കുള്ള ലൈനിലൂടെ ടോള്‍ പ്ലാസയില്‍ യാത്രചെയ്യാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇരട്ടി ഫീ ചുമത്തിയിരുന്നു. ഇപ്പോള്‍ ഫാസ്റ്റ് ടാഗ് ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ലെങ്കിലും ഇരട്ടി തുക നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."