മദ്‌റസകള്‍ തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കുന്ന കേന്ദ്രങ്ങള്‍: ഓണമ്പിള്ളി ഫൈസി
കൊച്ചി: തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്നുനല്‍കുന്ന കേന്ദ്രങ്ങളാണ് മദ്‌റസകളെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി. മതത്തെ നല്ലരീതിയില്‍ പരിചയപ്പെടുത്തി വിദ്യാര്‍ഥി സമൂഹത്തെ ലക്ഷ്യബോധമുള്ളവരാക്കുന്ന മദ്‌റസകള്‍ നാടിന് അലങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യകേരള പിറവിക്ക് മുമ്പേ ഏകീകൃത ഇസ്‌ലാമിക പാഠ്യപദ്ധതിക്ക് രൂപം നല്‍കി മദ്‌റസ പ്രസ്ഥാനം കെട്ടിപ്പടുത്ത സമസ്തയുടെ പണ്ഡിതന്മാരുടെ ദീര്‍ഘവീക്ഷണം പ്രശംസിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമന്വയ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചതും സമസ്തയാണ്.
സംസ്‌കാര സമ്പന്നമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് ധാര്‍മ്മിക വിദ്യയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2018-19 മദ്രസ അധ്യയന വര്‍ഷാരംഭത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ പെരിങ്ങാല പാടത്തിക്കര തുരുത്ത് താജുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന മിഹ്‌റജാനുല്‍ബിദായ ചടങ്ങില്‍ എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ ബഷീര്‍ അധ്യക്ഷനായിരുന്നു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പിണര്‍മുണ്ട മഹല്ല് ഖത്തീബ് അഷറഫ് ദാരിമി ഉദ്‌ബോധന പ്രസംഗം നടത്തി.
എസ്.കെ.എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ബക്കര്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ ഹുദവി, ജനറല്‍ സെക്രട്ടറി ടി.എം. സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കരീം പാടത്തിക്കര, താജുല്‍ ഇസ്‌ലാം മദ്രസ പ്രസിഡന്റ്അലി ഹാജി, സെക്രട്ടറി എ.കെ. ഷാനവാസ്, എസ്.കെ.എം.എം.എ ജില്ലാ ഭാരവാഹികളായ അഷറഫ് മുറിയങ്കര, അബ്ദുല്‍ സലാം, ജമാഅത്ത് സെക്രട്ടറി അഷറഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ അസീസ് ബാഖവി, സെക്രട്ടറി അബ്ദുല്‍റഹീം ഹുദവി, ഇസ്മായില്‍ ഫൈസി, ജമാല്‍ കരിമുകള്‍, കെ.ബി. ഷെരീഫ്, അഷറഫ് മന്നാനി, എം.എം. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."