ഫ്രാങ്കോക്കെതിരേ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്കെതിരേ കത്തോലിക്കാ സഭ
കൊച്ചി: ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്കെതിരേ കടുത്ത വിമര്‍ശനവും ഭീഷണിയുമായി കത്തോലിക്കാ സഭ.
തങ്ങളുടെ നിശബ്ദതയെ ബലഹീനതയായി കാണരുതെന്നും ഇനിയും അവഹേളിക്കാന്‍നാണ് ശ്രമമെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സന്യാസ വ്രതങ്ങളും സഭാ നിയമങ്ങളും ഉണ്ട്. അത് അനുസരിക്കുക എന്നത് സഭയുടെ നിയമമാണ്. അതനുസരിക്കാന്‍ കഴിയാത്തവരാണ് സഭയെ അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റേയോ ഭാഗമല്ല. ഈ സംഘടനയുടെ സഹായവും സംരക്ഷണവും സഭയ്ക്ക് ആവശ്യവുമില്ല സന്യാസിനികള്‍ നിസ്സഹായരാണെന്ന് വരുത്തി സഭയെ അവഹേളിക്കുകയാണ് സംഘടന ചെയ്തതെന്നും കത്തോലിക്ക സഭയിലെ സന്യാസ സമൂഹത്തിലെ തലവന്മാര്‍ കുറ്റപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."