വനം മന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതിന് റീത്തു വച്ച് സി.പി.എം നേതാക്കള്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്കൂളിന്റെ നവീകരണത്തിന് മന്ത്രി ഒരുകോടി പത്തുലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ച് നിര്‍മാണോദ്ഘാടനം നടത്തി പിരിഞ്ഞയുടന്‍ സി.പി.എം കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഉദ്ഘാടന ശിലാ ഫലകത്തില്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിയുടെ പരിപാടികളില്‍ സി.പി.എമ്മിനെ ഒഴിവാക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക് പ്രസിഡന്റും, പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ഉദ്ഘാടനം നടത്തി പിരിഞ്ഞയുടനെയാണ് സി.പി.എം നേതാക്കളെത്തി റീത്തു സമര്‍പ്പിച്ചത്. കുളത്തൂപ്പുഴ ലോക്കല്‍ സെക്രട്ടറി ഗോപകുമാര്‍, തിങ്കള്‍കരിക്കം ലോക്കല്‍ സെക്രട്ടറി ബി രാജീവ്, കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റീത്ത് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."