HOME
DETAILS
MAL
സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനവും സ്ത്രീകള്‍ക്ക് ഇടം നല്കി മമത
backup
March 12 2019 | 14:03 PM
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ലോക്സഭയിലേക്ക് 40.5 ശതമാനവും വനിതകളെ നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിന് പുറമെ ഒഡീഷയിലും ആസാമിലും ജാര്‍ഖണ്ഡിലും ബീഹാറിലും ആന്‍ഡമാനിലും തൃണമൂല്‍ കോണ്‍ഗ്രസ് ചില സീറ്റുകളില്‍ മല്‍സരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.
രാജ്യ വ്യാപകമായി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് മമതാ ബാനര്‍ജി. ഈ ശ്രമങ്ങള്‍ക്ക് മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രോല്‍സാഹനമാണ് ലഭിക്കുന്നത്. പ്രമുഖ സ്ഥാനങ്ങളില്‍ വനിതകള്‍ ഉള്ള പല പാര്‍ട്ടികള്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് 40 ശതമാനം സീറ്റുകളിലധികം വനിതകള്‍ക്ക് നല്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."