HOME
DETAILS

ജോസഫിനെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ് : ഫോര്‍മുലക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടി

  
backup
March 12 2019 | 15:03 PM

pj-mani-problom


തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞു നില്‍ക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്. ഇടുക്കി ഡി.സി.സി മുന്‍ പ്രസിഡന്റും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ റോയ് കെ. പൗലോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

കൂടിക്കാഴ്ചയെക്കുറിച്ച് കാര്യമായൊന്നും നേതാക്കള്‍ പ്രതികരിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ എത്തിയതെന്നാണ് സൂചന. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എസ്.മുഹമ്മദും ജനറല്‍ സെക്രട്ടറി എ.എം. ഹാരിദും ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. സീറ്റ് ലഭിക്കാതെ വന്നതോടെ എതിര്‍പ്പും പ്രതിഷേധവും പരസ്യമാക്കിയ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇടപെടുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് പി.ജെ ജോസഫിന് വിട്ടുനല്‍കുന്ന കാര്യമടക്കം പരിഗണനയിലുണ്ട്. അപ്പോള്‍ തൊടുപുഴയില്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കണം. ഈ ഫോര്‍മുലയോട് ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും താത്പര്യമുണ്ടെന്നാണ് സൂചന. ഇടുക്കിയില്‍ മത്സരിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ മേലുള്ള സമ്മര്‍ദത്തില്‍ നിന്നും ഒഴിവാകാനും കഴിയും. പി.ജെ ജോസഫ് മത്സരിച്ചാല്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തല്‍.

ഇന്നലെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പി.ജെ ജോസഫിന്റെ വീട്ടില്‍ പിന്തുണയുമായി എത്തി. ജോസഫിന് അഭിവാദ്യമര്‍പ്പിച്ച് തൊടുപുഴയുടെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വൈകിട്ട് ആറുമണിയോടെ ജോസഫ് തിരുവനന്തപുരത്തിന് തിരിച്ചു.

താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകതരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിക്ക് പോയ കെപിസിസി നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരും. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുമായി ഇന്ന് ജോസഫ് ചര്‍ച്ച നടത്തുമെന്നാണ് സൂചന.
യുഡിഎഫില്‍ തന്നെ തുടരാനുള്ള തീരുമാനം എടുക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടാം നിര നേതാക്കളും ജോസഫിനെ ഉപദേശിച്ചിരിക്കുന്നത്. കൂറുമാറ്റ നിരോധന പരാതിയുമായി മാണി മുന്നോട്ട് പോയാല്‍ അപ്പോള്‍ ജോസഫും മോന്‍സ് ജോസഫും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാം എന്നാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago