മഴക്കോട്ടുകള്‍ വിതരണം ചെയ്തു
കാക്കനാട്: തൃക്കാക്കര നഗരസഭ പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ വനിതകള്‍ക്കും, വാഹന അപകട സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രാഫിക് പോലീസിനും ട്രാക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തു.കൊച്ചി കപ്പല്‍ശാലയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മഴ കോട്ടുകള്‍ നല്‍കിയത്. പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയിലെ 60 വനിതകള്‍ക്കും, 25 ട്രാഫിക് പൊലീസകാര്‍ക്കുമാണ് കോട്ടുകള്‍ നല്‍കിയത്.
നഗരസഭ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഇത്തരം ജോലികള്‍ ചെയ്യുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും എംഎല്‍എ.പറഞ്ഞു. ചടങ്ങില്‍ ട്രാക്ക് പ്രസിഡന്റ് എം.എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ് മഴക്കോട്ടുകള്‍ വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന, ട്രാഫിക് എ.സി.അബ്ദുള്‍ സലാം, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സീസ്, സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിജോ ചിങ്ങംതറ,സീന റഹ്മാന്‍, കൗണ്‍സിലര്‍മാരായ പി.എം.സലീം, ഉമൈബ, ട്രാക്ക് ജനറല്‍ സെക്രട്ടറി സലീം കുന്നുംപുറം, ഭാരവാഹികളായ ജലീല്‍ താനത്ത്, ടി.കെ.മുഹമ്മദ്, കെ.എം.അബ്ബാസ്, പി.എം.ജോസഫ്, എം.ബി.ബഷീര്‍, സി.കെ.പീറ്റര്‍, ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."