പട്ടാമ്പി നഗരസഭയില്‍ പ്രതിസന്ധി: 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
തിരുവനന്തപുരം: പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ സംസഥാന തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ അയോഗ്യരാക്കി.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.സി ഗിരീഷ്, പി,. ഗോപാലന്, കെ പ്രകാശന്, ഇര്‍ഷാദ് തുടങ്ങിയവര്‍ നല്കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ നിയമപ്രകാരം സമയപരിധിക്കുള്ളില്‍ ആസ്തി ബാധ്യതാ വിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്മിഷന്റെ കടുത്ത നടപടിക്കിടയാക്കിയത്.
ഇവരില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്.
നഗരസഭയില്‍ 28 കൗണ്‍സിലര്‍മാരാണുള്ളത്. ഇവരില്‍ ഉമ്മര്‍ പാലത്തിങ്കല്‍, കെ. സി മണികണ്ഠന്, കെ.വിഎ ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്ത്താഖ് അബ്ദുല്‍ നസീര്‍, എ.കെ അക്ബര്‍, അബ്ദുല്‍ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത. ഗിരീഷ്, മുനീറ, ജയലേഖ, കെ.കൃഷ്ണവേണി, ഗിരിജ, പി.പി സുനിത, ആമിന, ഷീജ, സംഗീത, പി സുബ്രഹ്മണിയന്‍, രഹ്ന. ബി, എം.വി ലീല, എന്‍. മോഹനസുന്ദരന്‍, പി. ഗീത, കെ.സി ഗിരീഷ് എന്നിവര്‍ക്കാണ് അഗംത്വം നഷ്ടമായത്. അയോഗ്യരാക്കിയവരില്‍ പരാതിക്കാരായ രണ്ടുപേരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."