നടക്കാവ് - കൂത്താട്ടുകുളം ഹൈവേ തകര്‍ന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കൂത്താട്ടുകുളം: കുണ്ടും കുഴികളുമായി തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ നടക്കാവ് - കൂത്താട്ടുകുളം ഹൈവേ ഉപരോധിച്ചു. അഞ്ചല്‍പ്പെട്ടി വേളാങ്കണ്ണി കുരിശുപള്ളിക്കു സമീപത്തെ കയ്യാണിക്കല്ത്താഴത്താണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
രണ്ടടിയിലേറെ താഴ്ചയിലാണ് ഇവിടെ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതിനോടകം പത്തോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാര്‍ എം.എല്‍.എ യോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ ഇവിടെ കുഴിയില്‍ വീണതോടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു.
പരുക്കേറ്റവരേയും കൂട്ടി അര മണിക്കൂറോളം ഗതാഗതം തടഞ്ഞ നാട്ടുകാര്‍ ഇരുചക്രവാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. ഇത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായി.അര മണിക്കൂറോളം കഴിഞ്ഞെത്തിയ പൊലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് പിറവം സെക്ഷനു കീഴിലാണ് ഈ ഭാഗം. എറണാകുളത്തു നിന്നും കിഴക്കന്‍ മേഖലയിലേക്കുള്ള പ്രധാന പാതയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."