ട്രംപ് ഭരണകൂടത്തിനെതിരേ വീണ്ടും ഒബാമ 'ഒന്നിനും കൊള്ളാത്തവര്‍'
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വ്യാപനവും മരണവും ദിവസേന വര്‍ധിക്കുമ്പോള്‍, ട്രംപ് ഭരണകൂടത്തിനെതിരേ വിമര്‍ശനം ശക്തമാകുന്നു.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഭരണകൂടത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കൊവിഡ് വ്യാപനം തടയുന്നതിലും രോഗവ്യാപനത്തെ ഫലപ്രദമായി നേരിടുന്നതിലും ഭരണകൂടം പരാജയപ്പെട്ടെന്നാണ് അദ്ദേഹം വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്നും കോളജുകളില്‍നിന്നും ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുമായി സംവദിക്കവേ പറഞ്ഞത്. ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല ഒബാമയുടെ വിമര്‍ശനം.
ട്രംപിനെക്കൂടാതെ, അമേരിക്കയില്‍ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, താന്‍ അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന ഭാവംപോലുമില്ലെന്നായിരുന്നു മുന്‍ പ്രസിഡന്റിന്റെ വിമര്‍ശനം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നിലനില്‍ക്കുന്ന വംശീയ അധിക്ഷേപം വര്‍ധിച്ചതായും അദ്ദേഹം ആരോപിച്ചു.
ജോഗിങ്ങിനിടെ ജോര്‍ജിയയില്‍ കഴിഞ്ഞയാഴ്ച അഹമ്മദ് ആര്‍ബര്‍ എന്ന കറുത്തവര്‍ഗക്കാരനായ യുവാവിനെ വെടിവച്ച് കൊന്നിരുന്നു. ഈ സംഭവത്തെ ഒബാമ അപലപിക്കുകയും ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം അപൂര്‍വമായി മാത്രം പൊതുവേദികളില്‍ വരാറുള്ള ഒബാമ, ദിവസങ്ങള്‍ക്കു മുന്‍പും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ കൊവിഡ് പ്രതിരോധ നടപടികളെ മഹാദുരന്തം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒബാമയടക്കമുള്ളവര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."