നെല്ലിക്കുഴി കാപ്പുചിറയില്‍ പേപ്പട്ടി ശല്ല്യം രൂക്ഷം; ക്ഷീരകര്‍ഷകര്‍ ഭീതിയില്‍ കടിയേറ്റ പശുവിനെ വെടിവച്ച് കൊന്നു
നെല്ലിക്കുഴി കാപ്പുചിറയില്‍ കാപ്പു ചാലില്‍ അബ്ദുള്‍ ഖാദറിന്റെ പശുവിനെയാണ് പേ വിഷബാധ സ്ഥിരീകരിച്ചതോടെ വെടി വെച്ച് കൊന്നത്.
വെളളിയാഴ്ച്ചയാണ് പശുവിന് പട്ടിയുടെ കടിയേറ്റത് ഇന്നലെ മുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയ പശുവിനെ വെറ്റിനറി സര്‍ജന്‍ പരിശോധിച്ചിരുന്നങ്കിലും പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നില്ല.ഇന്നലെ പശു അക്രമണ സ്വഭാവം പ്രകടിപ്പിക്കുകയുംഭീതിജനകമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് പേവിഷ ബാധ സ്ഥിരീകരിക്കുക യായിരുന്നു.ഇതിനെ തുടര്‍ന്നാണ് വെടിവച്ച് കൊല്ലാന്‍ നിര്‍ദേശിച്ചത്.
എട്ടുമാസം ചുനയുണ്ടായിരുന്ന ജേഴ്‌സി ഇനത്തില്‍ പെട്ട പശുവിന് 12ലിറ്റര്‍ പാല്‍ പ്രതീക്ഷിക്കുകയും ഏകദേശം 60000 രൂപ വില കിട്ടുമായിരുന്നു.എന്ന് വീട്ടുകാര്‍ പറഞ്ഞു.പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന അബുവിന് ഇത് വന്‍ നഷ്ടമാണ് വരുത്തി വച്ചത്. മറ്റ് രണ്ട് പശുക്കള്‍ കൂടിയുണ്ട് അബുവിന്.
കാപ്പുചിറയില്‍ മൂന്നോളം തെരുവു നായകള്‍ക്ക് പേയുളളതായി പരിസരവാസികള്‍ പറഞ്ഞു കഴിഞ്ഞ ദിവസം ഇവിടെ തന്നെ ഒരു ആടിനെ പേപട്ടി കടിക്കു കയും ആടിനെ കൊന്ന് കുഴിച്ച് മൂടുകയും ചെയ്തിരുന്നു.ഒരുമാസം മുന്‍പ് തെരുവു നായകളുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് കടിയേറ്റിരുന്നു.ഇത്തരം സംഭവങ്ങള്‍ തുടര്‍കഥയാകുന്നത് പ്രദേശവാസികളായ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."