HOME
DETAILS

സി.എ.എ പ്രതിഷേധം: അസമില്‍ മാധ്യമപ്രവര്‍ത്തകനെ എന്‍.ഐ.എ ചോദ്യംചെയ്തു

  
backup
May 18 2020 | 05:05 AM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

 

ഗുവാഹത്തി: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റ് അഖില്‍ ഗൊഗോയിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമില്‍ മാധ്യമപ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ചോദ്യംചെയ്തു. മാധ്യമപ്രവര്‍ത്തകനായ മനീഷ് ജ്യോതി ബറുവയെയാണ് ഗുവാഹത്തി സോനാപൂരിലെ എന്‍.ഐ.എ ആസ്ഥാനത്ത് അഞ്ച് മണിക്കൂറോളം വ്യാഴാഴ്ച ചോദ്യംചെയ്തത്. ചോദ്യംചെയ്യലിനു വേണ്ടി ഹാജരാവാന്‍ സമന്‍സ് നല്‍കിയിട്ടില്ലെന്നും ഫോണിലൂടെ വിളിച്ചുപറയുകയായിരുന്നുവെന്നും മനീഷ് ജ്യോതി ബറുവ പറഞ്ഞു. എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ഡി.പി സിങ്ങാണ് ഫോണിലൂടെ വിളിച്ചത്. ആക്റ്റിവിസ്റ്റ് അഖില്‍ ഗൊഗോയിക്കെതിരായ കേസില്‍ ചോദ്യംചെയ്യലിനായി ഹാജരാവണമെന്നായിരുന്നു ആവശ്യം.
ഔദ്യോഗിക സമന്‍സ് ആവശ്യപ്പെട്ടപ്പോള്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അയയ്ക്കാനാവില്ലെന്നും ഓഫിസിലെത്തിയാല്‍ കത്ത് തരുമെന്നും പറഞ്ഞു. എന്നാല്‍ സമന്‍സ് നല്‍കിയില്ലെന്ന് ബറുവ എന്‍.ഡി ടി.വിയോട് പറഞ്ഞു. അഞ്ച് മണിക്കൂറോളം അവര്‍ എന്നെ ചോദ്യംചെയ്തു. 80 ശതമാനം ചോദ്യങ്ങളും അഖില്‍ ഗോഗോയിയുമായി ബന്ധപ്പെട്ടതാണ്. ഗൊഗോയിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഗൊഗോയിക്ക് എവിടുന്നാണ് ഫണ്ട് ലഭിക്കുന്നത് എന്നതിനെ കുറിച്ച് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും ഗൊഗോയിയുമായി ഔപചാരിക ബന്ധം നിലനിര്‍ത്തുന്നയാളാണെന്നും താന്‍ അവരോട് പറഞ്ഞതായും ബറുവ പറഞ്ഞു. അതേസമയം, അന്വേഷണ ഏജന്‍സി സാക്ഷിയെ വിളിപ്പിക്കുമ്പോള്‍ നോട്ടീസ് നല്‍കാറുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മാധ്യമപ്രവര്‍ത്തകനെ വിളിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഗൊഗോയിയുടെ അഭിഭാഷകന്‍ ശാന്തനു ബോര്‍ത്താകൂര്‍ പറഞ്ഞു.
2019 ഡിസംബറിനും ജനുവരിക്കുമിടയില്‍ അസമില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ബറുവ റിപോര്‍ട്ട് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഖില്‍ ഗൊഗോയിക്കെതിരേ എന്‍.ഐ.എയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ഗുവാഹത്തി ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago