അരീക്കോട് താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു
അരീക്കോട്: താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ആശുപത്രിയുടെ യോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള തീരുമാനം എടുത്തത്.
അത്യാഹിത വിഭാഗം സ്ഥാപിക്കാത്തതിനെ സംബന്ധിച്ചും ദന്ത ഡോക്ടര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനെ കുറിച്ചും സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അസൗകര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ അധികാരികള്‍ രംഗത്തു വന്നത്.
അത്യാഹിത വിഭാഗം ആരംഭിക്കാന്‍ പി.കെ ബഷീര്‍ എംഎല്‍എ മുഖേനെ ആരോഗ്യ വകുപ്പിനു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി എച്ച്.എം.സി ഭാരവാഹികള്‍ അറിയിച്ചു. പ്രഖ്യാപനത്തിലൊതുങ്ങി നിന്നിരുന്ന സായാഹന ഒ.പി വിഭാഗം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മതിയായ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികില്‍സ മുടങ്ങിയ ദന്തല്‍ വിഭാഗത്തിനാവശ്യമായ ഉപകരണങ്ങള്‍ എന്‍.ആര്.എച്ച്.എം ഫണ്ടില്‍ നിന്ന് നേടിയെടുക്കാനാണു ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനം. ആശുപത്രിയില്‍ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് പറമ്പന്‍ പറമ്പന്‍ ലക്ഷ്മി സുപ്രഭാതത്തോട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്മാന് സി. അബ്ദുറഹ്മാന് മാസ്റ്റര്‍, ശ്രീപ്രിയ, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ, എ.ഡബ്ലി.യു അബ്ദുറഹ്മാന്, ഉമര്‍ വെള്ളേരി, അഡ്വ. സി. വാസു, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."