HOME
DETAILS
MAL
എം.ഇ.എസ് സംസ്ഥാന ഭാരവാഹികള്‍
backup
March 12 2019 | 18:03 PM
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അധികാരം ദുരുപയോഗപ്പെടുത്തിയവര്ക്കെതിരേ ശക്തമായ ചെറുത്ത്നില്‍പ്പ് നടത്താന്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍. രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് ശക്തിപകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019-22 വര്‍ഷത്തെ എം.ഇ.എസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.പി.എ ഫസല്‍ ഗഫൂര്‍ (പ്രസി), പ്രൊഫ. പി.ഒ.ജെ ലബ്ബ (ജന. സെക്ര), പ്രൊഫ. കടവനാട് മുഹമ്മദ് (ട്രഷറര്‍), ഡോ.കെ.പി അബൂബക്കര്‍, എ.എം അബൂബക്കര്‍, വി. മൊയ്തുട്ടി, എം. അലി (വൈ. പ്രസി), ഡോ. എന്‍.എം മുജീബ് റഹ്മാന്, അഡ്വ. എ.പി.എം നസീര്‍, സി.ടി സക്കീര്‍ ഹുസൈന്, കെ.കെ കുഞ്ഞുമൊയ്തീന് (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."