ക്വാറന്റൈന്‍ നിര്‍ബന്ധം; നിലപാട് കടുപ്പിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ എവിടേക്കാണോ പോകുന്നത്, ആ സംസ്ഥാനങ്ങളുടെ ക്വാറന്റൈന്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറാവണമെന്ന് ഇന്ത്യന്‍ റെയില്‍വേ. അല്ലാത്തവര്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഐ.ആര്‍.സി.ടി.സി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ 50 ഓളം പേര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തയാറാകാതിരിക്കുകയും 15 ഓളം പേരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയത്.ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐ.ആര്‍.സി.ടി.സി വെബ് തുറക്കുമ്പോള്‍ സൈറ്റില്‍ നിബന്ധന സംബന്ധിച്ച് പോപ് അപ്പ് പ്രത്യക്ഷപ്പെടും. ഈ നിബന്ധനകള്‍ യാത്രക്കാര്‍ അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്നുവെന്നും സമ്മതിക്കുന്നതായി ക്ലിക്ക് ചെയ്താല്‍ മാത്രമേ ടിക്കറ്റ് ഇനി മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."