വോട്ടിങ് മെഷീനുകളുടെ വിശ്വാസത; പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിശ്വാസ്യത ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അവസരം നല്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് മെഷീനുകള്‍ പരിശോധിക്കുന്നതിനാണ് അവസരമൊരുക്കിയിരിക്കുന്നത്. മെയ് ആദ്യവാരം ഡല്‍ഹിയിലെ നിര്‍വാചന്‍ സദനിലായിരിക്കും പരിശോധന.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് 13 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പരാതി ബോധിപ്പിച്ചിരുന്നു.
മധ്യപ്രദേശിലെ ബിന്ദില് ഈ മാസം ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പിന് എത്തിച്ച മെഷീനിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഇലക്ഷന് കമ്മിഷന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു.
വി.വി പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മായിരുന്നു ഇവിടെ ഉപയോഗിച്ചത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വി.വി.പാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്.
നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാളും വോട്ടിങ് മെഷിനില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."