ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസ്: പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: ചാവക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കീഴ്കോടതി ശിക്ഷിച്ച സി.പി.എം പ്രവര്‍ത്തകനെ ഹൈക്കോടതി വെറുതെ വിട്ടു.
മുസ്ലിംലീഗ് പ്രവര്‍ത്തകനും കെ.എം.സി.സി ഖത്തര്‍ പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറിയുമായിരുന്ന വെളിയങ്കോട് വടക്കേപ്പുറത്ത് ഹമീദ്മോനെ (36) വെട്ടിക്കൊന്ന കേസിലെ പ്രതിയായ വടക്കേക്കാട് വെളിയങ്കോട് അമ്പലത്തുവീട്ടില്‍ അബ്ദുല്‍ റഹ്മാനെയാണ് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെവിട്ടത്. ഇയാള്‍ക്കെതിരായ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2004 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ അബ്ദുറഹ്മാനെ മാത്രം ശിക്ഷിച്ച തൃശൂര്‍ സെഷന്‍സ് കോടതി നാല് പ്രതികളെ വിട്ടയച്ചിരുന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെല്ലാം സി.പി.എം അനുഭാവികളാണ്. ഗള്‍ഫില്‍നിന്നെത്തിയ ഹമീദ്മോന്‍ വെളിയങ്കോട്ടുനിന്ന് ചാവക്കാടുള്ള ഭാര്യവീട്ടിലേക്കു പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. സെഷന്‍സ് കോടതി ഉത്തരവിനെതിരേ അബ്ദുല്‍ റഹ്മാന് നല്കിയ അപ്പീല്‍ ഹരജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."