സഊദിയിൽ കൊവിഡ് കാലത്ത് തട്ടിപ്പ് സംഘങ്ങളും വ്യാജ വാർത്തകളും വ്യാപകം, സൂക്ഷിച്ചില്ലേൽ പണി കിട്ടും
റിയാദ്: കൊവിഡ് ഭീതിക്കിടെ മുതലെടുപ്പുമായി വ്യാജന്മാർ അരങ്ങു തകർക്കുന്നു. വിവിധ രൂപത്തിലുള്ള തട്ടിപ്പുമായാണ് തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തുന്നത്. വ്യാജ വാർത്തകളിൽ വീഴരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ളത് മാത്രമേ സ്വീകരിക്കാവൂ എന്നുമുള്ളതടക്കമുള്ള മുന്നറിയിപ്പുകൾ അധികൃതർ നൽകുമ്പോഴും ചില ഓഫറുകളിൽ പ്രവാസികൾ വീഴുന്നുവെന്നാണ് അനുഭവങ്ങൾ. ഇത്തരത്തിലുള്ള രണ്ടു വ്യാജ സന്ദേശങ്ങളാണ് അടുത്തിടെ സഊദിയിൽ പ്രചരിക്കുന്നത്. കർഫ്യൂ മൂലം റൂമുകളിൽ അടങ്ങിയിരിക്കുകയും ഇൻ്റർനെറ്റ് ഉപയോഗങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യം മുതലെടുത്താണു തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തിയിട്ടുള്ളത്.
1990 നും 2020 നും ഇടയിൽ ജോലി ചെയ്തവർക്ക് 6000 റിയാൽ സഊദി തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ലഭ്യമാകുന്നുണ്ടെന്നും നിങ്ങൾ അർഹനാണോ എന്നറിയാൻ ലിങ്കിൽ പരിശോധിക്കണമെന്നുമുള്ള സന്ദേശമാണ് ഇതിൽ ഒന്ന്. എന്നാൽ, ഇതൊരു കെണിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാമെങ്കിലും പലരും ഇത് വകവെക്കാതെ കിട്ടിയാലോ എന്ന ആവേശത്തിൽ ലിങ്കിൽ കയറുകയും ഇതോടെ മുഴുവൻ വിവരങ്ങളും ഹാക്കർമാർക്ക് ലഭ്യമാകുകയും ചെയ്യും.
കൊവിഡ് മുക്തരായവര്‍ക്ക് സഊദി സര്‍ക്കാരില്‍നിന്ന് പണം ലഭിച്ചതായുള്ള വാര്‍ത്തകളും പ്രചരിക്കുന്നതും വ്യാജമാണ്. ആശുപത്രി വിടുന്ന കൊവിഡ് രോഗികള്‍ക്ക് ഇതുപോലെ സമ്മാനം ലഭിക്കുന്നുവെന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ തുടരുന്നത്. അസീര്‍ ആരോഗ്യ ഡയറക്ടറേറ്റിന്റെ ലോഗോയുള്ള ഒരു ബാഗില്‍നിന്ന് സാനിറ്റൈസര്‍ ബോട്ടിലിനും ചോക്കളേറ്റുകള്‍ക്കുമൊപ്പം 1500 റിയാല്‍ പുറത്തെടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."