HOME
DETAILS
MAL
ആദിവാസി സമൂഹത്തിന് മഴക്കെടുതി സഹായമെത്തിച്ച് ട്രൈബല്‍ വകുപ്പ്
backup
June 25 2018 | 08:06 AM
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയിലെ ആദിവാസി സമൂഹത്തിന് മഴക്കെടുതി സഹായം വിതരണം നടത്തി. മറയൂര്‍ ട്രൈബല്‍ ഓഫിസിന്റെ കീഴിലുള്ള മൂന്ന് പഞ്ചായത്തുകളിലെ 3002 കൂടുംബങ്ങള്‍ക്കാണ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്.
മറയൂര്‍ പഞ്ചായത്തിലെ 1577 കുടുംബങ്ങള്‍ക്കും കാന്തല്ലൂര്‍ പഞ്ചായത്തിലെ 1075 കുടുംബങ്ങള്‍ക്കും വട്ടവടയിലെ 350 കുടുംബങ്ങള്‍ക്കുമാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. ഒരു കുടുംബത്തിന് 15 കിലോഗ്രാം അരിയും ഒരു കിലോ ഗ്രാം വീതം കടലയും പയറും, വെളിച്ചെണ്ണയുമാണ് വിതരണം നടത്തിയത്.
കിറ്റ് വിതരണ ഉദ്ഘാടനം മറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."