ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം മോഹന്‍ലാലിന്
തിരുവനന്തപുരം: വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മത്മം പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവുമായ ജാലാനാഥ് ഖനല്‍ പുരസ്‌കാരം സമ്മാനിക്കും.
ചലച്ചിത്ര രംഗത്തും സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ. മധുപാല്‍, ഡോ. ജി. രാജ്‌മോഹന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങള്‍ക്ക് പുറമെ ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സബീര്‍ തിരുമല, എസ്. സേതുനാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."