മദ്‌റസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
മുതലക്കോടം: മദ്‌റസകള്‍ മാനവ വിശുദ്ധിയുടേയും വ്യക്തികളുടെ മൂല്യവല്‍ക്കരണത്തിന്റെയും കേന്ദ്രങ്ങളാണന്ന് മുഹമ്മദ് ഹനീഫ് കാശിഫി പറഞ്ഞു. നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ ഭാഗമായി മുതലക്കോടം പഴേരി അന്‍സാറുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇളം മനസുകളില്‍ നന്മയുടെ വെളിച്ചം പകരുന്നതിലൂടെ സാമൂഹത്തിനാകമാനം വിജയപഥമൊരുക്കുന്ന മദ്‌റസാ പ്രസ്ഥാനം ക്രിയാത്മക മുന്നേറ്റത്തിന്റെ പുതിയ രീതിശാസ്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. വ്യക്തിയുടെ സുസ്ഥിതിക്കും സമൂഹത്തിന്റെ നിലനില്‍പ്പിനും മൂല്യങ്ങള്‍ അനിവാര്യമാണന്നും മത വിദ്യാഭ്യാസ കേന്ദ്രങ്ങളായ മദ്രസകള്‍ പുതിയ തലമുറയെ മൂല്യവല്‍ക്കരിക്കുന്നതില്‍വലിയ പങ്കു വഹിക്കുന്നുവെന്നും, മുസ്‌ലിം സമുദായത്തിന്റെ മൂല്യവല്‍ക്കരണമാണ് ഇതുമൂലം നിര്‍വഹിക്കപ്പെടുന്നതെന്നും മറ്റു സമുദായങ്ങളിലേക്കും മൂല്യത്തിന്റെ കിരണങ്ങള്‍ എത്തിക്കാന്‍ മദ്രസകള്‍ക്ക് കഴിയുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് പ്രഡിഡന്റ് കെ.എസ് ഹസന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസി. ഇമാം മൈതീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ കെ.ബി അസീസ് , പി.എച്ച് സുധീര്‍, പി ഇ നൗഷാദ്, പി.യു ഷമീര്‍ , പി.കെ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. നവാഗതര്‍ക്ക് മധുരം നല്‍കി ജമാഅത്ത് കമ്മിറ്റി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."