ഇടുക്കിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ തൊടുപുഴയെ ഒഴിവാക്കി
തൊടുപുഴ: ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം നിയോജകമണ്ഡലങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ യാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല എന്നീ നിയോജക മണ്ഡലങ്ങളിലെ പട്ടയനടപടികള്‍ ത്വരിതപ്പെടുത്തുക, 10 ചെയിന്‍ കര്‍ഷകര്‍ക്ക് ഒരു ചെയിന്‍പോലും വിടാതെ പട്ടയം നല്‍കുക, ആദിവാസി സെറ്റില്‍മെന്റ്, ഷോപ് സെന്റര്‍, ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങള്‍ എന്നിവയ്ക്ക് പട്ടയം നല്‍കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുക, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, കടാശ്വാസകമ്മിഷന് പരിധി വയനാട് ജില്ലയെപ്പോലെ ഇടുക്കി ജില്ലയ്ക്കും 2014 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുക, സപൈസസ് ബോര്‍ഡില്‍നിന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വിവാഹം, പാല്, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകന്, കണ്‍വീനര്‍ റ്റി.എം സലീം, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എസ് മുഹമ്മദ്, ആര്.എസ്.പി ജില്ലാ സെക്രട്ടറി ജി ബേബി, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാര്ട്ടിന് കെ മാണി, സി.എം.പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി കെ ശിവദാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."