HOME
DETAILS

വരുന്നു... നീലക്കുറിഞ്ഞി വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്

  
backup
June 25 2018 | 08:06 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%80%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf-%e0%b4%b5


തൊടുപുഴ: നീലക്കുറിഞ്ഞിവസന്തത്തിന്റെ ആഹ്ലാദകരമായ വരവറിയിച്ച് മൂന്നാര്‍ മലനിരകള്‍ പൂത്തുലയുമ്പോള്‍ 10 ലക്ഷത്തിലേറെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. ജൂലൈ - ഒക്ടോബര്‍ മാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി സീസണ്‍ വീണ്ടുമെത്തുന്നത്. സീസണ്‍ അടുക്കുന്നതോടെ മലമടക്കുകള്‍ മുഴുവന്‍ നീലിമ ചാര്‍ത്തി മനോഹരമായ കുറിഞ്ഞിപ്പൂക്കള്‍കൊണ്ട് മൂടും.
കുറിഞ്ഞി എന്ന് തദ്ദേശീയര്‍ വിളിക്കുന്ന പൂവിന് നീലക്കുറിഞ്ഞി എന്ന പേര് കിട്ടുന്നത് അതിന്റെ മനോഹരമായ നീല നിറത്തില്‍നിന്നാണ്. സ്‌ട്രോബിലാന്തസ് കുന്‍തിയാന എന്ന് ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞിച്ചെടികളെ പശ്ചിമഘട്ട മലനിരകളില്‍ ഉടനീളം കാണാനാകും.
ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഒരിക്കല്‍മാത്രമേ പൂവിടൂ എന്നതാണ് കുറിഞ്ഞിയുടെ പ്രത്യേകത. 2006ലായിരുന്നു ഈ പ്രകൃതിവിസ്മയം അവസാനമായി ദര്‍ശിക്കുന്നത്. രാജ്യത്ത് ഇതേവരെ കണ്ടെത്തിയ 46 ഇനം സ്‌ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളില്‍ വളരുന്നുണ്ട്. ജൂലൈയില്‍ തുടങ്ങുന്ന നീലക്കുറിഞ്ഞി സീസണ്‍ തുടര്‍ന്നുള്ള മൂന്നുമാസംകൂടി നീളും.
6,28,427 ടൂറിസ്റ്റുകളാണ് 2017ല്‍ മൂന്നാറില്‍ എത്തിയത്. 2016ല്‍ എത്തിയ 4,67,881 ടൂറിസ്റ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ പോയവര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 34.31 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഈവര്‍ഷം 79 ശതമാനം അധികവളര്‍ച്ചയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.സഞ്ചാരികളുടെ വലിയ തോതിലുള്ള ഒഴുക്ക് പ്രതീക്ഷിക്കുന്ന ഇത്തവണത്തെ സീസണ്‍ കണക്കിലെടുത്ത് ട്രക്കിങ് ഉള്‍പ്പെടെയുള്ള അഡ്വഞ്ചര്‍ ഇനങ്ങളുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ കാലാവസ്ഥയിലുണ്ടായ ചെറിയ മാറ്റം മൂലം ആഗസ്തിനുശേഷം മാത്രമേ പൂവിടുകയുള്ളുവെന്നാണ് കരുതുന്നത്.
ഈ മഴക്കാലത്തിനിടക്ക് മൊട്ടിടുമെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തു.
രാജമലയ്ക്കു പുറമെ വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലും കുറിഞ്ഞി പൂവിടുന്നുണ്ട്. വന്‍ തിരക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. പഠനത്തിന് പ്രത്യേക ഏജന്‍സിയെ ഡിടിപിസി ചുമതലപ്പെടുത്തി. സൗകര്യപ്രദമായ ടിക്കറ്റ് വിതരണവും ഉണ്ടാവും. 75 ശതമാനം ഓണ്‍ലൈനായും 25 ശതമാനം പ്രത്യേക കൗണ്ടര്‍ വഴിയും ടിക്കറ്റ് വിതരണംചെയ്യും.
മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം കൗണ്ടര്‍ ഒരുക്കും. തിരക്ക് ഒഴിവാക്കാന്‍ പാര്‍ക്കിങ് ക്രമീകരിക്കും. ഒരു ദിവസം 4000 പേര്‍ക്ക് മാത്രമായി ടിക്കറ്റ് പരിമിതപ്പെടുത്തും. മുന്‍കൂട്ടി ടിക്കറ്റെടുത്ത് വരാനും സൗകര്യം ഉണ്ട്. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം, ഡിടിപിസി, റവന്യൂ, വനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. മൂന്നാര്‍ ടൗണില്‍നിന്ന് ഒന്നിടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago