HOME
DETAILS
MAL
സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ പെരുന്നാള്‍ അവധിക്ക് അര്‍ഹത
backup
March 12 2019 | 18:03 PM
ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ പെരുന്നാളവധിക്ക് അര്‍ഹതയുണ്ടെന്നു തൊഴില്‍ മന്ത്രാലയം. പൊതു അവധികളും വ്യക്തിഗത അവധികളും തൊഴിലാളികളുടെ അവകാശങ്ങള്‍ ആണെന്ന് മന്ത്രാലയം അറിയിച്ചു. ചെറിയ പെരുന്നാളിനും, ബലി പെരുന്നാളിനും ചുരുങ്ങിയത് നാല് ദിവസത്തെ അവധി നല്‍കണം. സഊദി ദേശീയ ദിനത്തിന് ഒരു ദിവസത്തെ അവധി നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലാണ് ദേശീയ ദിനം വരുന്നതെങ്കില്‍ ഒരു ദിവസം മുന്‍പോ ശേഷമോ അവധി നല്‍കണം. എന്നാല്‍ പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് ദേശീയ ദിനം വരുന്നതെങ്കില്‍ പ്രത്യേക അവധി നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."