മാലിന്യ സംസ്‌കരണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്ന്
വൈക്കം: നഗരത്തിലെ മാലിന്യ സംസ്‌കരണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ (ട്രാക്ക്) യോഗം ആവശ്യപ്പെട്ടു. മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണം. ഇത് ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥക്കും രോഗാണുകള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനും ഇടയാക്കും. നഗരസഭയുടെ അധീനതയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ മാത്രമേ വൈക്കത്തെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയുള്ളു.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഓടകളില്‍ നിന്നും കോരിവെച്ചിരിക്കുന്ന മണ്ണും മാലിന്യങ്ങളും തിരികെ ഓടയില്‍ തന്നെ വീണ് നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. മഴക്കാലമായതോടെ മുന്‍സിപ്പല്‍ റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. കേരളത്തിലെ ആദ്യനഗരസഭകളിലൊന്നായ വൈക്കത്തിന്റെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. യോഗത്തില്‍ എം.അബു, എ.ബാബു, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."