2000 വായനശാലകളില്‍ ബാലവേദിയും 500 ലൈബ്രറികളില്‍ വനിതാവേദികളും ആരംഭിക്കും
പാലക്കാട്: ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ജനകീയപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ബജറ്റ് യോഗം തീരുമാനിച്ചതായി സംസ്ഥാന എക്‌സി. അംഗം പി.കെ സുധാകരന്‍, ജില്ലാ സെക്രട്ടറി എം. കാസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വായനശാലകളെ ശക്തിപ്പെടുത്തുന്നതിനും ലൈബ്രേറിയമാരെ സജീവമാക്കുന്നതിനും മതനിരപേക്ഷ സമൂഹത്തിന്റെ കാവാലാളുകളാായി ലൈബ്രറികളെ മാറ്റുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ 500 രൂപയുടെ വര്‍ധവുണ്ടാകും. എല്ലാ ലൈബ്രറികളിലും ബാലവിഭാഗം ആരംഭിക്കുകയും വാര്‍ഷിക ഗ്രാന്റില്‍ മുപ്പത് ശതമാനം കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ക്ക് തുകനീക്കി വെക്കും. പി എന്‍ പണിക്കര്‍ ദിനമായ ജൂണ്‍ 19മുതല്‍ ഐ വി ദാസ് ദിനമായ ജൂലൈ ഏഴ്‌വരെ വായനപക്ഷാചരണം എല്ലാതലത്തിലും നടത്തും. യുവാക്കളെ വായനയുടെ മേഖലയിലേക്ക് കൊണ്ട് വരുന്നതിന് 1000 ഗ്രന്ഥശാലകളില്‍ യുവത പദ്ധതി ആവിഷ്‌ക്കരിക്കും. എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി എന്ന പദ്ധതി 1000 യുപി സ്‌കൂളിലേക്ക് വ്യാപിപ്പിക്കും. ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുനരാരംഭിക്കും. 2000 വായനശാലകളില്‍ ബാല വേദിയും 500 ലൈബ്രറികളില്‍ വനിതാവേദികളും ആരംഭിക്കും. ഇ- വിജ്ഞാന സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. 50 ലൈബ്രറികളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കും. ഹരിത മിഷനുമായി സഹകരിച്ച് പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് മൂന്ന് ലക്ഷം വൃക്ഷ തൈ നടും. മികച്ച വനിതാവേദിക്ക് ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പേപ്പര്‍ ബാഗ്,തുണിസഞ്ചി നിര്‍മാണ യൂനിറ്റ് തുടങ്ങുന്നതിന് സഹായം നല്‍കും. ലഹരി വിരുദ്ധ വിമുക്ത പരിപാടിയുമായി സഹകരിക്കും, ആദിവാസി കേന്ദ്രങ്ങള്‍, ജയിലുകള്‍, ജൂവനൈല്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ ലൈബ്രറി തുടങ്ങും. വനവകുപ്പിന്റെ സഹകരണത്തോടെ സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ലൈബ്രറി സെക്രട്ടറിമാര്‍, നേതൃസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."