HOME
DETAILS

മലമ്പുഴ ഡാം പരിസരത്ത് കന്നുകാലി മേയ്ക്കല്‍: ഏപ്രില്‍ 15 മുതല്‍ നിയമനടപടി സ്വീകരിക്കും

  
backup
April 12 2017 | 18:04 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%a8


പാലക്കാട്: മലമ്പുഴ ജലാശയത്തിന് പരിസരത്ത് കന്നുകാലികള്‍ മേയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏപ്രില്‍ 15 മുതല്‍ പിടിച്ച് കെട്ടി ലേലം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ജലസേചന വകുപ്പ് നടത്തിയ പരിശോധനയില്‍ ഡാമിലെ വെള്ളത്തില്‍ ഇ.കോലി ബാക്ടീരിയ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തുടര്‍ന്ന് കന്നുകാലികളുടെ ഉടമസ്ഥരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത് മലമ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചത്. മാരക രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പാലക്കാട് നഗരത്തിലെ രണ്ട് ലക്ഷത്തോളം ജനങ്ങളും ഷൊര്‍ണൂര്‍, പട്ടാമ്പി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ഉപയോഗിക്കുന്ന വെള്ളം സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ചുമതലയാണെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
ഏപ്രില്‍ 15 മുതല്‍ സംരക്ഷിത മേഖലയില്‍ കണ്ടെത്തുന്ന കന്നുകാലികളെ പിടിച്ച് കെട്ടി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും.
ഉടമസ്ഥര്‍ക്കെതിരെ സംരക്ഷിത മേഖലയായതിനാല്‍ ഡിഫെന്‍സ് ആക്റ്റ് പ്രകാരം നടപടിയെടുക്കുന്നതുകൂടാതെ ജലമലിനീകരണ നിയന്ത്രണ ആക്റ്റ്, ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലയ്ക്ക് ജല്ലാ കലക്ടറില്‍ നിക്ഷിപ്തമായ അധികാരം എന്നിവയുടെ അടിസ്ഥാനത്തിലും നിയമനടപടി സ്വീകരിക്കും.
റിവെര്‍സൈഡ്, ഏലാട്ട്, വേലാപൊറ്റ എന്നിവിടിങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് തദ്ദേശീയര്‍ ആവശ്യപ്പെട്ടു.
പന്നിയും മാനും കാട്ടില്‍ നിന്നും സംരക്ഷിതമേഖലയിലേയ്ക്ക് കടക്കുന്നത് വനംവകുപ്പിന്റെ  ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. കോമ്പള്ളം ഭാഗത്തുള്ള പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംരക്ഷിതമേഖലയിലൂടെ റിങ് റോഡ് നിര്‍മിച്ചിട്ടും പൊതുജനങ്ങളും ടൂറിസ്റ്റുകളും കമ്പിവേലി പൊളിച്ച് ഡാം പരിസരത്ത് കടക്കുന്നതും നിരീക്ഷിക്കും .
യോഗത്തില്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍ ശിവദാസന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് , അകമലവാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, കേരള കര്‍ഷക സംരക്ഷണ അസോസിയേഷന്‍ പ്രസിഡന്റ് ഒ.ഇ.ജനാര്‍ദ്ദനന്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago