തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിഷു ആഘോഷമില്ല; കൂലി നല്‍കാതെ സര്‍ക്കാര്‍ വട്ടംകറക്കുന്നു
ആനക്കര:തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇത്തവണ വിഷുവില്ല. പണിയെടുത്ത പണം നല്‍കാതെ പഞ്ചായത്തുകളും സര്‍ക്കാരും വട്ടം കറക്കിയത് പാവപ്പെട്ട തൊഴിലാളികളെ .
ഇത്തവണ പണം കിട്ടാത്തത് വേദനയുണ്ടാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വിഷുവിന് വിഷുകൈനീട്ടത്തിന് പകരം കാലിപാത്രം നല്കുന്ന സമീപനമാണ് പഞ്ചായത്തുകള്‍ ചെയ്തതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളല്ല തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെന്നാണ് പഞ്ചായത്തുകള്‍ പറയുന്നത്.
എന്നാല്‍ പാസ് ബുക്കുമായി ബാങ്കില്‍ കയറി ഇറങ്ങുന്ന തൊഴിലാളികളോട് അക്കൗണ്ടില്‍ പണം വന്നിട്ടില്ലന്ന മറുപടിയാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്.
വിഷുവിന് ഒരു നാള് പോലും ശേഷിക്കാതിരിക്കെ പണമില്ലാതെ എങ്ങിനെ വിഷു ആഘോഷിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മുന്‍ കാലത്തെ പോലും ഇത്തവണ റോഡിലെ പുല്ലുവെട്ടിയ കൂലിയല്ല നല്‍കാനുളളത്. കിണറുകള്‍,കുളങ്ങള്‍ എന്നിങ്ങിനെ ഭാരമേറിയ പണികളെടുത്തതിന്റെ 40 മുതല്‍ 50 വരെ ദിവസങ്ങളിലെ കൂലികളാണ് ഇനിയും നല്‍കാത്തത്.ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിലേക്ക് ഭരണ പ്രതിപക്ഷം നോക്കാതെ സമരങ്ങള്‍ നടന്നിരുനെങ്കിലും അക്കൗണ്ടില്‍ പണംമാത്രം വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."