ലീഗല്‍ ക്ലിനിക് ഉദ്ഘാടനവും മെഡിക്കല്‍ ക്യാംപും
എരുമേലി: കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് രാവിലെ ഒന്‍പത് മണി മുതല്‍ എരുത്വാപ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ലീഗോ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. എരുമേലി ഗ്രാമ പഞ്ചായത്ത്, കണമല സര്‍വീസ് സഹകരണ ബാങ്ക്, പൊന്‍കുന്നം പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രി, അരവിന്ദ ആയുര്‍വേദ ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് ലീഗോ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമ സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന ലീഗല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം രാവിലെ ഒന്‍പത് മണിക്ക് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ റോഷന്‍ തോമസ് നിര്‍വഹിക്കും.
മെഡിക്കല്‍ ക്യാംപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എ.ജെ ചാക്കോ അധ്യക്ഷനാകും. ക്യാംപില്‍ നിയമബോധവത്ക്കരണ ക്ലാസും ഫിസിയോ തെറാപ്പി സംബന്ധിച്ച ബോധവത്ക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കൊഴുപ്പു നിര്‍ണയ പരിശോധന, ശ്വാസകോശ പരിശോധന, ആയുര്‍വേദ - ഹോമിയോപ്പതി വിഭാഗങ്ങളുടെ സേവനം എന്നിവ ക്യാംപിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."