ആധുനിക റൈസ് മില്ലിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും -മന്ത്രി
ആലത്തൂര്‍:കെല്‍പാമിന്റെ കല്ലേപ്പുള്ളി യൂനിറ്റില്‍ പുതുതായി തുടങ്ങുന്ന റൈസ് മില്ലിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു.
കെല്‍പാം കാവശ്ശേരി കല്ലേപ്പുള്ളി യൂനിറ്റിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റൈസ് മില്ലിന് പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക പദ്ധതി ഫണ്ടില്‍ നിന്നും 1.75 കോടിയും നിലവില്‍ പ്രവര്‍ത്തനം നിലച്ച പനംതടി യൂനിറ്റിന്റെ പുനരുദ്ധാരണത്തിന് വ്യവസായ വകുപ്പ് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പുതുതായി തുടങ്ങുന്നറൈസ്മില് പൂര്‍ണമായി യന്ത്രവല്‍കൃതമാണ് . ആലത്തൂര്‍ റൈസ്മില്ലിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൃഷി വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സഹകരണം ഉറപ്പാക്കി പൊതുമേഖലയിലെ റൈസ്മില്ലുകള്‍ നവീകരിച്ച് സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
കല്ലേപ്പുള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി. കെ.ഡി.പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയായി.
കെല്‍പാം ചെയര്മാന് അഡ്വ.കെ.തങ്കപ്പന്, മാനേജിങ് ഡയറക്ടര്‍ ടി.വി വിനോദ് , കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഭാമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."